ബന്നാർഘട്ട റോഡ് ഭാഗികമായി അടക്കാനുള്ള ഉത്തരവ് നിർത്തിവെച്ചു
text_fieldsബംഗളൂരു: മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ലക്കസാന്ദ്ര ഭൂഗർഭ സ്റ്റേഷന് സമീപം ബന്നാർഘട്ട റോഡ് ഒരു വർഷത്തേക്ക് ഭാഗികമായി അടക്കാനുള്ള ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) ഉത്തരവ് ബംഗളൂരു ട്രാഫിക് പൊലീസിന്റെ നിർദേശത്തെ തുടർന്ന് താൽക്കാലികമായി മരവിപ്പിച്ചു.
പിങ്ക് ലൈനിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡ് ഭാഗികമായി അടക്കാൻ കഴിഞ്ഞ ദിവസം ബി.എം.ആർ.സി.എൽ ഉത്തരവിട്ടത്. റോഡ് ഒരു വർഷത്തേക്ക് അടച്ചിടാനാവില്ലെന്നും യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബംഗളൂരു ട്രാഫിക് പൊലീസ് ഉത്തരവിനെ എതിർത്തത്. റോഡ് അടച്ചിടാൻ ബി.എം.ആർ.സി.എൽ ഉത്തരവിനൊപ്പം ട്രാഫിക് പൊലീസിന്റെ അനുമതി കൂടി വേണമെന്ന് ട്രാഫിക് പൊലീസ് കമീഷണർ എം.എൻ. അനുഛേത് പറഞ്ഞു.

