പാർക്കുകൾ പൊതു പദ്ധതികൾക്ക് പങ്കിടാൻ അനുമതി നൽകി ബിൽ
text_fieldsബംഗളൂരു: പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും ഭാഗം പൊതു അടിസ്ഥാന സൗകര്യങ്ങൾക്കോ റോഡുകൾ, തുരങ്കങ്ങൾ എന്നിവ നിർമ്മിക്കുന്നത് പോലുള്ള പദ്ധതികൾക്കോ ഉപയോഗിക്കാൻ സർക്കാരിനെ അനുവദിക്കുന്ന ബിൽ മന്ത്രിസഭ അംഗീകരിച്ചു. 1975 ലെ ഗവ. പാർക്കുകൾ (സംരക്ഷണ) നിയമത്തിലെ ഭേദഗതികൾക്കാണ് അംഗീകാരം നൽകിയത്.
ബംഗളൂരുവിലെ കബ്ബൺ പാർക്കും ലാൽബാഗും ഈ നിയമ ഭേദഗതിയുടെ പരിധിയിൽ വരും. ലാൽബാഗിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്വപ്ന പദ്ധതിയായ തുരങ്ക പാതക്കായി സർക്കാരിന് താൽക്കാലികമായി ആറ് ഏക്കറും സ്ഥിരമായി ഒരു ഏക്കറും ആവശ്യമായി വരും. ഭേദഗതി പ്രകാരം ഏതൊരു പാർക്കിന്റെയും പൂന്തോട്ടത്തിന്റെയും മൊത്തം വിസ്തൃതിയുടെ അഞ്ച് ശതമാനം വരെ പങ്കിടാം.
സർക്കാർ വകുപ്പുകൾ, നിയമാനുസൃത അധികാരികൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമേ ഇങ്ങിനെ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ബിൽ അനുസരിച്ച് പാർക്ക് അല്ലെങ്കിൽ ഉദ്യാന ഭൂമികളുടെ വിനിയോഗം ശിപാർശ ചെയ്യുന്നതിനായി അഡീ. ചീഫ് സെക്രട്ടറി റാങ്ക് ഓഫീസറുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

