ഐ.പി.എല്‍ മത്സരങ്ങളുടെ മുന്നോടിയായി പാര്‍ക്കിങ് നിയന്ത്രണം
text_fieldsബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 28 നും ഏപ്രിൽ അഞ്ചിനും നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരങ്ങളുടെ മുന്നോടിയായി സിറ്റി ട്രാഫിക് പൊലീസ് പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തി.
മത്സരങ്ങൾ സുരക്ഷിതമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിൽ പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. ക്വീൻസ് റോഡിൽ, ബാലെകുന്ദ്രി സർക്കിൾ മുതൽ ക്വീൻസ് സർക്കിൾ വരെയും സി.ടി.ഒ ജങ്ഷൻ വരെയും ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. എം.ജി. റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ ക്വീൻസ് സർക്കിൾ വരെയും ക്വീൻസ് റോഡ് മുതൽ അനിൽ കുംബ്ലെ ജങ്ഷൻ വരെയും ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല.
എം.ജി. റോഡിനെ കബൻ റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലും, രാജ്ഭവൻ റോഡ്, ടി. ചൗഡയ്യ റോഡ്, റേസ് കോഴ്സ് റോഡ്, സെൻട്രൽ സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിയന്ത്രിക്കും. കബൻ റോഡിൽ സി.ടി.ഒ. സർക്കിൾ മുതൽ ഡിക്കൻസൺ റോഡ് ജങ്ഷൻ വരെയുള്ള ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. കാമരാജ് റോഡ് ജങ്ഷനും ഡിക്കൻസൺ റോഡ് ജങ്ഷനും ഇടയിൽ ബി.എം.ടി.സി. ബസുകൾ മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളൂ. സെന്റ് മാർക്ക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, ലാവെല്ലെ റോഡ്, വിറ്റൽ മല്യ റോഡ് എന്നിവയാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയ മറ്റ് സ്ഥലങ്ങൾ.
കബൻ പാർക്കിനുള്ളിൽ, കിംഗ്സ് റോഡ്, പ്രസ് ക്ലബിന് സമീപമുള്ള പ്രദേശങ്ങൾ, ബാൽ ഭവൻ, ഫൗണ്ടൻ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിക്കും. മത്സരദിവസങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കും. പാര്‍ക്കിങ്ങിന് അനുമതി ലഭിച്ച സ്ഥലങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ പാർക്കിങ് ലഭ്യമായിരിക്കും. മ്യൂസിയം റോഡിലുള്ള സെന്റ് ജോസഫ്സ് യൂറോപ്യൻ സ്കൂൾ ഗ്രൗണ്ട്, ഫ്രീഡം പാർക്ക് മൾട്ടി ലെവൽ കാർ പാർക്കിങ് കോംപ്ലക്സ്, ഗരുഡ മാൾ പാർക്കിങ് ഏരിയ, ശിവാജിനഗർ ബസ് സ്റ്റാൻഡ് (ഒന്നാം നില), യു.ബി. സിറ്റി പാർക്കിങ് ഏരിയ എന്നിവയാണ് പാര്‍ക്കിങ് അനുവദനീയമായ സ്ഥലങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

