Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2024 4:25 PM IST Updated On
date_range 1 Jan 2024 4:25 PM ISTപുതുവർഷത്തിൽ മാതാപിതാക്കൾ ഫോട്ടോ ഷൂട്ടിന് സമ്മതിച്ചില്ല; ബി.ബി.എ വിദ്യാർഥിനി ജീവനൊടുക്കി
text_fieldsbookmark_border
ബംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിൽ മനം നൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിന് അനുവദിക്കാത്തതിനാലാണ് തിങ്കളാഴ്ച 21 വയസ്സുള്ള വർഷിനി ആത്മഹത്യ ചെയ്തത്. വർഷിനി ജയനഗർ കോളേജിൽ ബി.ബി.എ വിദ്യാർഥിനിയാണ്. സുധമാനഗർ നിവാസിയായ ഈ പെൺകുട്ടി ഫോട്ടോഗ്രഫി കോഴ്സും പഠിച്ചിരുന്നു.
പുതുവത്സരത്തിന് മാളിൽ വച്ച് നടക്കുന്ന ഫോട്ടോഷൂട്ടിന് തയ്യാറായി നിന്ന വർഷിനിയെ മാതാപിതാക്കൾ തടഞ്ഞു. തുടർന്ന് വിദ്യാർഥിനി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ വിൽസൺ ഗാർഡൻ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

