കരടികളുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിന് പരിക്ക്
text_fieldsപരിക്കേറ്റ ഭട്ട് ആശുപത്രിയിൽ
ബംഗളൂരു: ശനിയാഴ്ച രാവിലെ ചന്ദ്ഗുളിയിലെ ഉപലേശ്വർ ഹുത്കണ്ടയിൽ ബൈക്കിൽ സഞ്ചരിക്കവെ രണ്ടു കരടികൾ ഗ്രാമപഞ്ചായത്ത് അംഗത്തെ ആക്രമിച്ചു. ചന്ദ്ഗുളി പഞ്ചായത്ത് അംഗവും പി.എൽ.ഡി ബാങ്ക് പ്രസിഡന്റുമായ ആർ.എസ്. ഭട്ടിനാണ് പരിക്കേറ്റത്.
മായനജഡ്ഡി റോഡിലെ മാലിന്യ നിർമാർജന യൂനിറ്റിന് സമീപം സവാരി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആദ്യം കാലുകൾക്കാണ് പരിക്കേറ്റത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരടികൾ പിന്തുടർന്ന് വീണ്ടും നടത്തിയ ആക്രമണത്തിൽ മുഖത്തും കഴുത്തിലും തോളിലും തുടയിലും ഗുരുതര പരിക്കേറ്റു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

