Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപഞ്ചായത്ത്...

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടക്കും -ഈശ്വർ ഖാന്ദ്രെ

text_fields
bookmark_border
https://www.madhyamam.com/tags/Ishwar-Khandre
cancel

ബംഗളൂരു: സംസ്ഥാനത്തെ ഗ്രാമ, താലൂക്ക്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ നടക്കുമെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ഈശ്വർ ഖാന്ദ്രെ. ഡീലിമിറ്റേഷൻ പ്രക്രിയയും സംവരണ മാട്രിക്സിന്‍റെ സ്ഥിരീകരണവും പൂർത്തിയായ ഉടന്‍ നിർദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കും. സർക്കാർ ജീവനക്കാർ സ്‌പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) പ്രക്രിയയുടെ തിരക്കിലാണ് എന്നതിനാല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പതിനഞ്ചാം ധനകാര്യ കമീഷന്‍റെ ശിപാർശകൾ പ്രകാരം കർണാടകയിലെ ഗ്രാമപഞ്ചായത്തുകൾക്ക് നൽകേണ്ട 2,186.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു. സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ പാർലമെന്‍റ് അംഗങ്ങൾ വിഷയത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsPanchayat ElectionsElection NewsIshwar Khandre
News Summary - Panchayat elections will be held in October or November - Ishwar Khandre
Next Story