കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ട കുട്ടി ഇനി മുത്തച്ഛനൊപ്പം
text_fieldsമംഗളൂരു: നാലുവയസ്സുള്ള മകളെയും കൂട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവിനൊപ്പം തനിക്കിനി ജീവിക്കേണ്ടെന്ന് ഭാര്യ. ഇതോടെ, പൊലീസ് കുട്ടിയെ മുത്തച്ഛന് കൈമാറി.
കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെയും മകളെയും പണമ്പൂർ, കാവൂർ പൊലീസ് കഴിഞ്ഞ ദിവസം ആത്മഹത്യയിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഏഴു വർഷം മുമ്പ് വിവാഹിതനായ യുവാവും ഭാര്യയും തമ്മിലുള്ള തർക്കമാണ് ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ഇവരെ അനുനയിപ്പിക്കാൻ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. തുടർന്നാണ് കുട്ടിയെ യുവാവിന്റെ പിതാവിന്റെ സംരക്ഷണത്തിൽ വിട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

