Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പലമ സെമിനാർ അഞ്ചിന്

text_fields
bookmark_border
പലമ സെമിനാർ അഞ്ചിന്
cancel

ബംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ അഞ്ചിന് സാഹിത്യ സെമിനാർ നടത്തും. മാർച്ച്‌ അഞ്ചിന് വൈകീട്ട് മൂന്നു മുതൽ ജീവൻഭീമ നഗർ മെയിൻ റോഡിലെ കാരുണ്യ ബംഗളൂരു ഹാളിലാണ് പരിപാടി. ‘ഹാസ്യത്തിന്റെ അധികാരഘടന’എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പ്രമുഖ വാഗ്മിയും ഹാസസാഹിത്യകാരനുമായ ഡോ. എൻ. ശുദ്ധോധനൻ, എഴുത്തുകാരൻ സതീഷ് തോട്ടശേരി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

സാഹിത്യത്തിലും ജീവിതത്തിലും ഹാസ്യാനുഭവങ്ങൾ ഉളവാക്കുന്ന ബഹുസ്വരമായ ഭാവബന്ധങ്ങളും അവയിലെ സൂക്ഷ്മാധികാര തലങ്ങളും ചർച്ച ചെയ്യപ്പെടുന്ന സംവാദത്തിൽ പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ സംസാരിക്കും. കാവ്യാലാപനവും സർഗസദസ്സും അരങ്ങേറും. ഫോൺ: 9945304862, 9448574062.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palma seminar at 5
Next Story