പാലയൂര്‍ പള്ളി: ചരിത്രം വളച്ചൊടിക്കുന്നു -മാര്‍ ആന്‍ഡ്രൂസ് താഴത്ത്
text_fieldsസി.ബി.സി.ഐ പുതിയ കമ്മിറ്റി ഭാരവഹികളായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, മദ്രാസ്-മൈലാപൂർ ആർച്ച് ബിഷപ് ജോർജ് ആന്റണി സ്വാമി, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, ഡൽഹി ആർച്ച് ബിഷപ് അനിൽ ജോസഫ് തോമസ് കൂട്ടോ എന്നിവർ
ബംഗളൂരു: ഗുരുവായൂരിനടുത്ത പാലയൂര്‍ പള്ളി മുമ്പ് ശിവക്ഷേത്രമായിരുന്നു എന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്.വി. ബാബുവിന്റെ പ്രസ്താവന ചരിത്രം വളച്ചൊടിക്കലാണെന്ന് സി.ബി.സി.ഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചരിത്രം പഠിച്ചാല്‍ ഇതിന്റെയൊക്കെ സത്യം മനസ്സിലാകും. 2,000 വര്‍ഷത്തെ പഴക്കമുണ്ട് ഭാരത കത്തോലിക്ക സഭക്ക്. പാലയൂരില്‍ അന്ന് മുതൽ ക്രിസ്ത്യന്‍ മതം ഉണ്ട്.
പാലയൂര്‍ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സഭാ പിതാക്കന്മാരോട് കൂടിയാലോചിച്ചാണ് ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനമെടുത്തതെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, കൂടിയാലോചനയെ കുറിച്ച് ഞാന്‍ കേട്ടിട്ടില്ലെന്നും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നോട് ഒന്നും ചോദിച്ചിട്ടില്ല. ചോദിച്ചിരുന്നെങ്കില്‍ തന്നെ മറുപടി പറയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ ആൻഡ്രൂസ് താഴത്ത് വീണ്ടും സി.ബി.സി.ഐ അധ്യക്ഷൻ
ബംഗളൂരു: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) അധ്യക്ഷനായി തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ വീണ്ടും തെരഞ്ഞെടുത്തു. ബംഗളൂരുവിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
മദ്രാസ്-മൈലാപൂർ ആർച്ച് ബിഷപ് ജോർജ് ആന്റണി സ്വാമി, ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് എന്നിവരെ വീണ്ടും വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. ഡൽഹി ആർച്ച് ബിഷപ് അനിൽ ജോസഫ് തോമസ് കൂട്ടോ ആണ് പുതിയ സെക്രട്ടറി ജനറൽ. 2026 വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

