പാലക്കാട് ഫോറം ഇന്റർ സ്കൂൾ ക്വിസ് മത്സരം
text_fieldsപാലക്കാട് ഫോറം ബംഗളൂരുവിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇന്റർസ്കൂൾ ക്വിസ് മത്സരത്തില്‍ നിന്ന്
ബംഗളൂരു: പാലക്കാട് ഫോറം ബംഗളൂരു അബ്ദുൽകലാം വിദ്യായോജനയുടെ ഭാഗമായി ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലെ ശ്രീ അയ്യപ്പ സി.ബി.എസ്.ഇ സ്കൂളിൽ നടന്നു. അയ്യപ്പ എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്‍റ് ലോകനാഥൻ ഉദ്ഘാടനം ചെയ്തു. എച്ച്.എ.എൽ മുൻ ചെയർമാൻ ഡോ. സി.ജി. കൃഷ്ണദാസ് നായർ മുഖ്യാതിഥിയായി. ഡോ. ലേഖ കെ. നായർ ആയിരുന്നു ക്വിസ് മാസ്റ്റർ. സെന്റ് മേരീസ് സ്‌കൂൾ (ഐ.സി.എസ്.ഇ)ദാസറഹള്ളി ഒന്നാം സ്ഥാനവും ശ്രീ അയ്യപ്പാ എജുക്കേഷൻ സെന്റർ (സ്റ്റേറ്റ് ബോർഡ്) ജലഹള്ളി രണ്ടാം സ്ഥനവും പി.ആർ പബ്ലിക് ആന്‍ഡ് അയ്യർ ഹൈസ്കൂൾ മത്തിക്കരെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും മെമന്‍റോയും സർട്ടിഫിക്കറ്റും നൽകി.
ഫോറം പ്രസിഡന്റ് ആർ. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി സി.പി. മുരളി, ട്രഷറർ സുമേഷ്, വൈസ് പ്രസിഡന്‍റുമാരായ കെ.ഡി. സുരേഷ്, ശിവദാസ് മേനോൻ, ശശിധരൻ പതിയിൽ, പി. കൃഷ്ണകുമാർ, രാജേഷ് വെട്ടംതൊടി, നന്ദകുമാർ വാരിയർ, എം. മോഹൻദാസ്, സുന്ദർ, ശ്രീകൃഷ്ണൻ, ഒ. പ്രവീൺ കുമാർ, പ്രവീൺ കിഴക്കുംപാട്ട്, കെ.ബി. മുരളി, ജയനാരായണൻ, വനിത വിഭാഗം ഉഷസ് ഭാരവാഹികളായ വിനിത മനോജ്, ഗംഗ മുരളി, ബിന്ദു സുരേഷ്, അഡ്വ. ദിവ്യ ദിലീപ്, ശ്രുതി പ്രവീൺ, ഉഷ ശശിധരൻ, യുവജനവിഭാഗം ഭാരവാഹികളായ നിതിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി. 24 ഓളം ഹൈസ്കൂളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

