പാലക്കാട് ഫോറം വാർഷിക യോഗം
text_fieldsബംഗളൂരു പാലക്കാട് ഫോറം വാർഷിക പൊതുയോഗത്തിൽനിന്ന്
ബംഗളൂരു: പാലക്കാട് ഫോറം വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് ആർ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഫോറത്തിന്റെ ഉപഹാരമായി ഒരു ബാൻഡ് സെറ്റ് ഷെട്ടിഹള്ളിയിലുള്ള സർക്കാർ സ്കൂളിന് സമ്മാനിച്ചു. കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി മഹാനഗര പാലികെയുടെ ശുചീകരണ തൊഴിലാളികളുടെ കുട്ടികൾക്കും മറ്റു നിർധന വിദ്യാർഥികൾക്കും സാമ്പത്തിക സഹായങ്ങൾ നൽകി.
ഫോറം സ്ഥാപക അധ്യക്ഷൻ സുകുമാരൻ നായർ, മുൻ അധ്യക്ഷനും സ്ഥാപകരിൽ ഒരാളുമായ ശശിധരൻ പതിയിൽ, മുൻ അധ്യക്ഷൻ സുരേന്ദ്രൻ നായർ, സെക്രട്ടറി സുരേഷ് കെ.ഡി, വനിത വിഭാഗം അധ്യക്ഷ ഉഷാ ശശിധരൻ, കൃഷ്ണകുമാർ, സുമേഷ്, സത്യൻ മേനോൻ, പ്രേമചന്ദ്രൻ, ദാമോദരൻ, കെ.സി. പ്രവീൺ എന്നിവർ സംസാരിച്ചു. ഫോറം പ്രസിദ്ധീകരണമായ പനയോലയുടെ പുതുവർഷപ്പതിപ്പ് എം.എൻ. കുട്ടി, പ്രകാശ് മേനോൻ എന്നിവർ പ്രകാശനം ചെയ്തു. ഫോറം യുവജന വിഭാഗവും രൂപവത്കരിച്ചു.

