പാലക്കാടൻ കൂട്ടായ്മ കുടുംബസംഗമം
text_fieldsപാലക്കാടൻ കൂട്ടായ്മയുടെ കുടുംബസംഗമം രാമമൂർത്തി നഗറിലുള്ള ഹോയ്സല നഗറിലെ
നാട്യപ്രിയ നൃത്തക്ഷേത്രയിൽ നടത്തിയപ്പോൾ
ബംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ കുടുംബസംഗമം രാമമൂർത്തി നഗറിലുള്ള ഹോയ്സല നഗറിലെ നാട്യപ്രിയ നൃത്ത ക്ഷേത്രയിൽ നടത്തി. കർണാടക നഗര വികസന മന്ത്രി ബസവരാജ്, സംവിധായകൻ മേജർ രവി എന്നിവർ മുഖ്യാതിഥികളായിരുന്നു. രവീന്ദ്രൻ കല്ലെകുളങ്ങര, രതി സുരേഷ്, കൃഷ്ണൻ ഉണ്ണി, വേണുഗോപാൽ, വിജയദാസ്, പത്മദാസ്, വിജയൻ, രതി സുരേഷ്, കെ. മുരളി, സരസ്വതി, ജയബാല എന്നിവർ നേതൃത്വം നൽകി. പാലക്കാട്ടെ അനുഷ്ഠാന നാടൻകലകളായ കണ്യാർകളി, പൊറാട്ടൻ കളി തുടങ്ങിയവ ഉണ്ടായിരുന്നു. കെ.പി. ഉണ്ണി സ്വാഗതവും വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

