പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം 15ന്
text_fieldsബംഗളൂരു: കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ ഭാഷക്കും സംസ്കാരത്തിനും അതുല്യ സംഭാവനകൾ നൽകിയ പി. ഭാസ്കരൻ മാഷിന്റെ ജന്മശതാബ്ദി ആഘോഷത്തിന് കേരള സമാജം ദൂരവാണി നഗർ വേദിയൊരുക്കും. ഡിസംബർ 15ന് രാവിലെ 10.30ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പ്രഭാഷകനും സിനിമ നിരൂപകനുമായ ജി.പി. രാമചന്ദ്രൻ ‘ജനകീയ കലയും ആധുനിക കേരളവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. സംവാദ പരിപാടിയിൽ ബംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും. ഭാസ്കരൻ മാഷിന്റെ കവിതകളും സിനിമ- നാടകഗാനങ്ങളും ആലപിക്കാനുള്ള അവസരവും ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9008273313
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

