നോര്‍ക്ക രജിസ്ട്രേഷന്; കർണാടകയിൽ 2800ലധികം പ്രവാസികൾ നോർക്ക കാർഡ് അംഗത്വം എടുത്തു
text_fieldsബംഗളൂരു: കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കിയ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയായ നോർക്ക കെയറിലേക്കുള്ള ഗ്ലോബല്‍ രജിസ്ട്രേഷനിൽ കർണാടകയിൽനിന്ന് 2800ലധികം പ്രവാസികൾ നോർക്ക ഐ.ഡി കാർഡിന് അംഗത്വമെടുത്തു. ബംഗളൂരു, മൈസൂർ, മംഗലാപുരം, ഉഡുപ്പി, ഷിമോഗ, വിജയനഗര (ഹോസ്പെട്ട് ), ദാവൺഗരെ, ബെൽഗാവി, തുമകൂരു, ബെല്ലാരി അടക്കം ജില്ലകളിൽനിന്നുള്ള പ്രവാസികളുടെയും മലയാളി സംഘടനകളുടെയും പിന്തുണയോടെയാണ് രജിസ്ട്രേഷൻ സാധ്യമായത്.
കെ.എം.സി.സി, കേരള സമാജം ബാംഗ്ലൂർ, കേരള സമാജം ദൂരവാണി നഗർ, സുവർണ കർണാടക കേരള സമാജം, കല വെൽഫെയർ അസോസിയേഷൻ, കാരുണ്യ ബംഗളൂരു ചാരിറ്റബ്ൾ ട്രസ്റ്റ്, ബംഗളൂരു മലയാളി ഫോറം, എസ്.എൻ.ഡി.പി സമിതി കെ.ജി. ഹള്ളി, കേരള സമാജം നോർത്ത് വെസ്റ്റ്, കേരള സമാജം നീലമംഗല, കേരള സമാജം മൈസൂർ, അലുമ്നി അസോസിയേഷൻ മട്ടന്നൂർ പോളിടെക്നിക്, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഉഡുപ്പി, സെൻറ് അൽഫോൻസ ഫൊറോന ചർച്ച് സുൽത്താൻപാളയ, പ്രോഗ്രസിവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ, അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ, ബാംഗ്ലൂർ മെട്രോ ചാരിറ്റബ്ൾ ട്രസ്റ്റ്, കേരള സമാജം മഗാദ റോഡ്/ കെ.ആർ പുരം/ മല്ലേശ്വരം, കേളി ബംഗളൂരു, സെന്റ് തോമസ് ചർച്ച് ധർമ്മാരാം, കേരള സമാജം മംഗളൂരു, കേരള സമാജം ബിദാരഹള്ളി, കൈരളി കൾച്ചറൽ അസോസിയേഷൻ ഹോസ്പെട്ട്, കേരളീയ സംസ്കൃതിക് സംഘ് ബെളഗാവി തുടങ്ങിയ സംഘടനകൾ നോർക്ക കെയർ ക്യാമ്പുകൾ സംഘടിപ്പിച്ചു.
ലോക കേരളസഭ അംഗങ്ങളായ സി. കുഞ്ഞപ്പൻ, റജികുമാർ, എം.കെ. നൗഷാദ്, കെ.പി. ശശിധരൻ, ഫിലിപ് ജോർജ്, സന്ദീപ് കൊക്കൂൺ, എൽദോ ചിറക്കച്ചാലിൽ എന്നിവർ നേതൃത്വം നൽകി. നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും. പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോര്‍ക്ക കെയര്‍’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

