ബാംഗ്ലൂർ മലയാളി യുവാക്കളുടെ ‘യൂത്ത് മീറ്റ് 26’ന് ആവേശകരമായ സമാപനം
text_fieldsബംഗളൂരു: ‘പോസ്, റിഫ്ലക്ട്, റീകണക്ട്’ എന്ന പ്രമേയത്തിൽ സ്റ്റുഡന്‍റ്സ് ഇസ് ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ബംഗളൂരു മലയാളി യുവാക്കൾക്കായി സംഘടിപ്പിച്ച ‘ലൈറ്റ് അപ്പോൺ ലൈറ്റ്: യൂത്ത് മീറ്റ് 26’ സമാപിച്ചു. എസ്.ഐ.ഒ ബാംഗ്ലൂർ സിറ്റി പ്രസിഡന്‍റ് എ.എം. ഫഹദ് അധ്യക്ഷത വഹിച്ചു. ശനിയാഴ്ച കോൾസ് പാർക്കിലെ അൽ അസീസ് ബാങ്ക്വെറ്റ് ഹാളിൽ നടന്ന പരിപാടി ജമാഅത്തെ ഇസ് ലാമി ഹിന്ദ് അഖിലേന്ത്യ ശൂറാ അംഗം ഡോ. മുഹമ്മദ് താഹാ മതീൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എസ്.ഐ.ഒ കേരള സംസ്ഥാന സെക്രട്ടറി ഷഫാഖ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. ആധുനിക കാലഘട്ടത്തിൽ യുവാക്കൾ സ്വീകരിക്കേണ്ട ക്രിയാത്മകമായ നിലപാടുകളെക്കുറിച്ച് ജമാഅത്തെ ഇസ് ലാമി ഹിന്ദ് കേരള ബാംഗ്ലൂർ സിറ്റി പ്രസിഡന്‍റ് ഷമീർ മുഹമ്മദ് യുവാക്കളുമായി സംവദിച്ചു.
സെക്രട്ടറി അജ്‌വദ് ജിനാൻ, യൂത്ത് മീറ്റ് കൺവീനർ ബാസിത്ത് അൻവർ എന്നിവർ നേതൃത്വം നൽകി. പഠനത്തിനും ജോലിക്കുമായി ബംഗളൂരുവിലെത്തിയ മലയാളി യുവാക്കൾക്ക് പരസ്പരം പരിചയപ്പെടാനും ചിന്തകൾ പങ്കുവെക്കാനുമുള്ള വേദിയായി ഒത്തുചേരൽ മാറി. നഗരജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ വ്യക്തിത്വ വികാസത്തിനും സാമൂഹിക പ്രതിബദ്ധതക്കും ഊന്നൽ നൽകുന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

