സാങ്കി ലേക്കിൽ നമ്മ ക്ലിനിക് തുറന്നു
text_fieldsമല്ലേശ്വരത്തെ സാങ്കി ലേക് പരിസരത്ത് തുറന്ന നമ്മ ക്ലിനിക്കിന്റെ ഉദ്ഘാടന ചടങ്ങ്
ബംഗളൂരു: മല്ലേശ്വരത്തെ സാങ്കി ലേക് പരിസരത്ത് നമ്മ ക്ലിനിക് തുറന്നു. മണ്ഡലം എം.എൽ.എയും വിദ്യാഭ്യാസമന്ത്രിയുമായ ഡോ. സി.എൻ. അശ്വത് നാരായൺ ഉദ്ഘാടനം ചെയ്തു. 15 വർഷത്തിന് മുമ്പ് മല്ലേശ്വരം പരിധിയിൽ രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ.
നിലവിൽ ഏഴ് നമ്മ ക്ലിനിക്കുകൾ, ഒരു ഇന്റഗ്രേറ്റഡ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയുണ്ട്. ഇതിൽ അഞ്ച് നമ്മ ക്ലിനിക്കുകളുടെ പ്രവർത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. ബാക്കി ദിവസങ്ങൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കി ലേക്കിലെ ക്ലിനിക്ക് രാവിലെ 6.45 മുതൽ 10.30 വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമാണ് പ്രവർത്തിക്കുക. തടാക പരിസരത്ത് രാവിലെയും വൈകുന്നേരവും നിരവധി യാത്രക്കാരാണ് നടക്കാനെത്തുന്നത്. ഇവർക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

