Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരള സമാജം ഐ.എ.എസ്...

കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ഓറിയന്റേഷൻ

text_fields
bookmark_border
കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ ഓറിയന്റേഷൻ
cancel
camera_alt

കേരള സമാജം ഐ.എ.എസ് അക്കാദമി 2027ലെ സിവിൽ സർവിസ് മാർഗനിർദേശക പരിപാടി പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ബംഗളൂരു: കേരള സമാജം ഐ.എ.എസ് അക്കാദമി 2027ലെ സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കുള്ള മാർഗനിർദേശക പരിപാടി അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമീഷണറുമായ പി. ഗോപകുമാർ ഐ.ആര്‍.എസ് ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് അധ്യക്ഷത വഹിച്ചു.

പ്രമുഖ പരിശീലകൻ അബ്ദുല്‍ റസാഖ് ക്ലാസെടുത്തു. കേരള സമാജം കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, വനിതവിഭാഗം അധ്യക്ഷ സുധ വിനേഷ്, കൈരളീ നികേതൻ എജുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവർ പങ്കെടുത്തു. ക്ലാസുകൾ മാർച്ച് ഒന്നിന് ആരംഭിക്കും. ആദ്യത്തെ രണ്ടു മാസം പത്രവായന, ഉത്തരങ്ങൾ എഴുതാനുള്ള കഴിവ്, ശരിയായ പഠനരീതികൾ എന്നിങ്ങനെ പരീക്ഷക്കുവേണ്ട തയാറെടുപ്പുകൾക്ക് പരിശീലനം സൗജന്യമായി നൽകും.

ശേഷം താല്‍പര്യമുള്ളവര്‍ക്ക് പ്രിലിംസ്, മെയിൻ പരീക്ഷകൾക്കുള്ള 16 മാസത്തെ സമഗ്രമായ തുടർപരിശീലനം ചുരുങ്ങിയ ചെലവിൽ നൽകും. സിവിൽ സർവിസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധരാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവർ 8431414491 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajamIAS academymetro newsBanglore
News Summary - Orientation at Kerala Samajam IAS Academy
Next Story