‘സർവം വിഷ്ണുമയം’ നൃത്തശിൽപം
text_fieldsബംഗളൂരു: വിഷ്ണുവിന്റെ മായാലീലകളെ മോഹിനിയാട്ടത്തിലൂടെ അരങ്ങിലെത്തിച്ച സ്വപ്ന രാജേന്ദ്രകുമാറും സംഘവും അവതരിപ്പിച്ച നൃത്തശിൽപം ശ്രദ്ധേയമായി. ‘സർവം വിഷ്ണുമയം’ എന്ന പേരിൽ മല്ലേശ്വരം സേവാസദനിലായിരുന്നു ആവിഷ്കാരം. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിക്കുള്ള സമർപ്പണമായാണ് പരിപാടി ഒരുക്കിയതെന്ന് സംഘാടകർ അറിയിച്ചു. ക്ഷേമാവതിയെ ചടങ്ങിൽ ആദരിച്ചു.
ഡോ. ലളിത ശ്രീനിവാസൻ, ഡോ.ആർ.വി. രാഘവേന്ദ്ര, അനന്യ, പ്രശസ്ത കുച്ചിപ്പുടി നർത്തകി നൃത്യ ചൂഡാമണി വൈജയന്തി കാശി എന്നിവർ മുഖ്യാതിഥികളായിരുന്നു. ബംഗളൂരുവിൽ നൃത്യാംഗന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിങ് ആർട്സ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണ് സ്വപ്ന രാജേന്ദ്രകുമാർ.നർത്തകികളായ അർച്ചന ഹെഗ്ഡെ, ഭവ്യാ ബിജോയ്, ജ്യോതി രാമചന്ദ്രൻ, മാലിനി പിള്ളൈ, മേഘ്ന എസ്.മാധവൻ, ശ്രുതി രതീഷ് എന്നിവരും 'സർവം വിഷ്ണുമയ'ത്തിന്റെ ഭാഗമായി. വായ്പാട്ടിൽ ബിജേഷ് കൃഷ്ണയും, മൃദംഗത്തിൽ കലാമണ്ഡലം ചാരുദത്തും വീണയിൽ ശങ്കർ രാമനും പുല്ലാങ്കുഴലിൽ മുരളി നാരായണനും ഇടയ്ക്കയിൽ തൃശൂർ അജിത് കുമാറും പിന്നണിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

