പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
text_fieldsതിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറിൽ ഡോ. വിനിയ വിപിൻ സംസാരിക്കുന്നു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റൽ ആസക്തി എന്ന വിഷയത്തില്‍ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു. ഡോ. വിനിയ വിപിൻ മുഖ്യപ്രഭാഷണം നടത്തി.
ഡിജിറ്റൽ ആസക്തി എന്നത് പ്രായലിംഗ ഭേദമന്യേ എല്ലാവരിലും പ്രകടമായി കണ്ടുവരുന്ന ആഗോള സമസ്യയാണെന്ന് വിനിയ വിപിൻ അഭിപ്രായപ്പെട്ടു. വർത്തമാന കാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ മാനസികാരോഗ്യ വെല്ലുവിളിയും ഇതുതന്നെയാണ്. 40 കോടിയോളം വരുന്ന സമൂഹമാധ്യമ ഉപയോക്താക്കളിൽ 59 ശതമാനം പേർക്കും ഫോൺ ഇല്ലാതെ ജീവിതം ദുസ്സഹമാണെന്ന പുതിയ കണക്ക് വലിയ വിപത്തിന്റെ മുന്നറിയിപ്പു തന്നെയാണെന്നും അവർ പറഞ്ഞു.
തിരക്കേറിയ ജീവിതത്തിലെ ദിനചര്യയിലുണ്ടായ മാറ്റങ്ങളും ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗവും മനുഷ്യരെ ഡിജിറ്റൽ ആസക്തിയുടെ ഇരകളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് വൈദ്യൻ എം. രാഘവദാസ് ചർച്ച ഉദ്ഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു. പി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. കെ.ആർ. കിഷോർ, ആർ.വി. പിള്ള, പ്രഭാകര പിള്ള, ഇ.ആർ. പ്രഹ്ലാദൻ, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കൽപന പ്രദീപ് എന്നിവർ സംസാരിച്ചു. പ്രദീപ് പി.പി. നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

