Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടിപ്പു ജയന്തി...

ടിപ്പു ജയന്തി ആ​ഘോ​ഷിക്കുമെന്ന് സംഘടനകൾ; നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്

text_fields
bookmark_border
Karnataka Police SI recruitment scam
cancel

ബം​ഗ​ളൂ​രു: ചി​ല മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ വെള്ളിയാഴ്ച ടി​പ്പു സു​ൽ​ത്താ​ൻ ജ​യ​ന്തി ആ​ഘോ​ഷിക്കുമെന്ന് അ​റി​യി​ച്ച​തോടെ നിരോധനാജ്ഞ ​പ്രഖ്യാപിച്ച് പൊലീസ്. ​ മാ​ണ്ഡ്യ ജി​ല്ല​യി​ലെ ശ്രീ​രം​ഗ​പ​ട്ട​ണ താ​ലൂ​ക്കി​ലാണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 11 വ​രെ​നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചത്.

നാ​ലു​പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം​ചേ​ര​രു​ത്, ബാ​ന​റു​ക​ൾ കെ​ട്ട​രു​ത്, ലൗ​ഡ് സ്പീ​ക്ക​ർ ഉ​പ​യോ​ഗി​ക്ക​രു​ത്, പ​ട​ക്കം പൊ​ട്ടി​ക്ക​രു​ത്, പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ല, പ്ര​കോ​പ​ന​പ​ര​മാ​യ എ​ഴു​ത്തോ ചി​ത്ര​ങ്ങ​ളോ അ​ട​ങ്ങി​യ ടീ​ഷ​ർ​ട്ട് ധ​രി​ക്ക​രു​ത് തു​ട​ങ്ങി​യ നി​ർ​ദേ​ശ​വും പൊ​ലീ​സ് ന​ൽ​കി​യി​രു​ന്നു. ഒ​ന്നാം സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ 2015ൽ ​ഔ​ദ്യോ​ഗി​ക​മാ​യി ടി​പ്പു ജ​യ​ന്തി ആ​ച​രി​ച്ചി​രു​ന്നു.

പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ 2019ൽ ​ടി​പ്പു ജ​യ​ന്തി ആ​ഘോ​ഷം റ​ദ്ദാ​ക്കി ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangaloreTippu JayantiPolice
News Summary - Organizations will announce Tippu Jayanti; The police have announced a ban
Next Story