ഭിന്നശേഷി കോച്ചിൽ സാധാരണക്കാരുടെ തള്ളിക്കയറ്റം; ഒരാൾക്ക് പരിക്ക്
text_fieldsപരിക്കേറ്റ യാത്രികൻ
ബംഗളൂരു: തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-മൈസൂരു എക്സ്പ്രസ് ട്രെയിനിൽ(16316) വികലാംഗർക്ക് സംവരണം ചെയ്ത കോച്ചിൽ സാധാരണ യാത്രികർ അതിക്രമിച്ചു കയറിയതായി പരാതി. തടയാൻ ശ്രമിച്ച ഭിന്നശേഷി യാത്രികന് പരിക്ക്. തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെയാണ് സംഭവമെന്ന് ബംഗളൂരുവിൽ ജോലിചെയ്യുന്ന കൊച്ചുവേളിയിൽ നിന്നുള്ള യാത്രക്കാരൻ പറഞ്ഞു.
കോച്ചിലുണ്ടായിരുന്ന രണ്ടു യാത്രക്കാർ ബംഗാരപേട്ട ജങ്ഷനിൽ ഇറങ്ങിയതോടെ താൻ വാതിൽ അടയ്ക്കാൻ ശ്രമിച്ചു. ഈ സമയം കൂടുതൽ സാധാരണ യാത്രക്കാർ കയറാൻ ശ്രമിച്ചു. ഡിസബിലിറ്റി കോച്ചാണെന്നറിയിച്ച് അവരെ തടയാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തോടെ വാതിൽ തള്ളിയപ്പോൾ സഹയാത്രികന് കൈക്ക് പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.
കോച്ചിന്റെ ശൗചാലം വരെ യാത്രക്കാർ കൈയടക്കിയിരുന്നു. എൻജിൻ ഭാഗത്തായിരുന്ന കോച്ചിൽ പൊലീസോ സുരക്ഷാ ഗാർഡോ ഉണ്ടായിരുന്നില്ലെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

