ഓർഡർ ചെയ്തത് 1.86 ലക്ഷത്തിന്റെ സ്മാർട്ട് ഫോൺ; കിട്ടിയത് ടൈൽ
text_fieldsസ്മാർട്ട് ഫോണിന് പകരം ലഭിച്ച ടൈൽ
ബംഗളൂരു: 1.86 ലക്ഷം രൂപ വിലയുള്ള സ്മാർട്ട് ഫോൺ ഓർഡർ ചെയ്ത ടെക്കിക്ക് ലഭിച്ചത് ടൈൽ കഷണം. യെലച്ചനഹള്ളിയിലെ സോഫ്റ്റ് വെയർ എൻജിനീയറായ പ്രമോദ് (43) 1.86 ലക്ഷം രൂപയുടെ സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് സെവൻ സ്മാർട്ട് ഫോൺ ഒക്ടോബർ 14നാണ് ഓൺലൈനിൽ ഓർഡർ കൊടുത്തത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണവുമടച്ചു. 19ന് വൈകീട്ട് പാർസൽ കൈയിൽ കിട്ടി തുറന്നുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായത്.
നാഷനൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകിയ ശേഷം ലോക്കൽ പൊലീസിനെ വിവരമറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വഞ്ചന, ആൾമാറാട്ട വഞ്ചന, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66 ഡി വകുപ്പ് എന്നിവ പ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

