കുടിശ്ശികയുള്ള ജലബില്ലുകൾ അടക്കാൻ അവസരം
text_fieldsബംഗളൂരു: ജലബില്ലുകൾ കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് ബില്ലടക്കാൻ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) അവസരമൊരുക്കുന്നു. കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയിനത്തിൽ ബി.ഡബ്ല്യു.എസ്.എസ്.ബിക്ക് ലഭിക്കാനുള്ളത്.
ബി.ബി.എം.പി- 23 കോടി, കേന്ദ്ര സർക്കാർ ഓഫിസുകൾ- 88 കോടി, സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ- നാലു ലക്ഷം, മറ്റു ഉപഭോക്താക്കൾ- 292 കോടി എന്നിങ്ങനെയാണ് ബിൽ കുടിശ്ശിക. ബിൽ കുടിശ്ശികയും പലിശയുമായി പൊലീസ് വകുപ്പ് 63 കോടിയോളം അടക്കാനുണ്ട്. കുടിശ്ശികയുള്ള ഉപഭോക്താക്കൾ ഉടൻ പണമടക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

