Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ഒപ്പം’ ചേർത്ത്...

‘ഒപ്പം’ ചേർത്ത് നിർത്തലിന്റെ മഹനീയ മാതൃക -സാദിഖലി ശിഹാബ് തങ്ങൾ

text_fields
bookmark_border
‘ഒപ്പം’ ചേർത്ത് നിർത്തലിന്റെ മഹനീയ മാതൃക -സാദിഖലി ശിഹാബ് തങ്ങൾ
cancel
camera_alt

എ.ഐ.കെ.എം.സി.സി ദേശീയ കമ്മിറ്റി നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി ‘ഒപ്പം’ ലോഞ്ചിങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

ബംഗളൂരു/മലപ്പുറം: ഓൾ ഇന്ത്യ കെ.എം.സി.സി ദേശീയ കമ്മിറ്റി ‘ഒപ്പം’എന്ന പേരിൽ എ.ഐ.കെ.എം.സി.സി അംഗങ്ങൾക്കിടയിൽ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി ചേർത്തുനിർത്തലിന്റെ മഹനീയ മാതൃകയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

പദ്ധതിയുടെ ലോഞ്ചിങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു മുതൽ 10 ലക്ഷം രൂപ വരെ മരണാനന്തര സഹായധനം കുടുംബത്തിന് കൈമാറുന്ന പദ്ധതി പ്രവർത്തകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരം നൽകാൻ ആർക്കും കഴിയില്ല. എങ്കിലും അവർ പോയാലും ഒരു സമൂഹം കുടംബത്തിനൊപ്പമുണ്ടെന്ന ആശ്വാസത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വലിയ സന്ദേശമാണിത് സമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് കെ. കുഞ്ഞുമാൻ ഹാജി അധ്യക്ഷത വഹിച്ചു.

ദേശീയ ഭാരവാഹികളായ എം.കെ. നൗഷാദ്, കെ.പി. മുഹമ്മദ്, ഡോ.എം.എ അമീറലി, കെ.പി. മൊയ്തുണ്ണി, നാസർ പോണ്ടിച്ചേരി, അഡ്വ. പി.കെ. മുഹമ്മദുപ്പ, വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളായ റഷീദ് പൊള്ളാച്ചി, എം.എ. റഷീദ്, മഹാ ഗഫൂർ, റഹീം ചാവശ്ശേരി, ടി.കെ. മുഹമ്മദ് കുട്ടി, വി.കെ. നാസർ ഹാജി, അബൂട്ടി മാസ്റ്റർ ശിവപുരം എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shihab thangalmetronewsBanglore
News Summary - Oppam': A magnificent model of inclusivity" — Sadiq Ali Shihab Thangal
Next Story