Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യി​ൽ...

ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും ചൂ​ടു​പി​ടി​ച്ച് ഓ​പ​റേ​ഷ​ൻ താ​മ​ര വി​വാ​ദം

text_fields
bookmark_border
ബി.​എ​ൽ. സ​ന്തോ​ഷ്
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ വീ​ണ്ടും ചൂ​ടു​പി​ടി​ച്ച് ഓ​പ​റേ​ഷ​ൻ താ​മ​ര വി​വാ​ദം. ക​ഴി​ഞ്ഞ ദി​വ​സം ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​ൽ. സ​ന്തോ​ഷ് ന​ട​ത്തി​യ വീ​ര​വാ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യം ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യ​ത്. 40 മു​ത​ൽ 45 വ​രെ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഡ​ൽ​ഹി​യി​യി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ചാ​ൽ ഒ​റ്റ ദി​വ​സം​കൊ​ണ്ട് ഓ​പ​റേ​ഷ​ൻ താ​മ​ര ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്കി​പ്പോ​ൾ അ​ത് ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ബി.​എ​ൽ. സ​ന്തോ​ഷി​ന്റെ പ്ര​സ്താ​വ​ന. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പാ​ർ​ട്ടി നേ​തൃ​യോ​ഗ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​സ്താ​വ​ന. ഇ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് ഓ​പ​റേ​ഷ​ൻ താ​മ​ര​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി ഒ​രു ശ്ര​മ​വും ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബി.​ജെ.​പി​യി​ൽ​നി​ന്ന് ഒ​രു നേ​താ​വും കോ​ൺ​ഗ്ര​സി​ൽ ചേ​രി​ല്ല. 10 നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ട്ടാ​ൽ അ​തി​ന് തു​ല്യ​നാ​യ ഒ​രു നേ​താ​വി​നെ ഞ​ങ്ങ​ൾ കൊ​ണ്ടു​വ​രും. 2013ൽ ​ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി ഇ​ല്ലാ​താ​വു​മെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യി​ലും ഞ​ങ്ങ​ൾ 40 സീ​റ്റ് നേ​ടി. ഇ​ത്ത​വ​ണ 60 സീ​റ്റും നേ​ടി. ഞ​ങ്ങ​ൾ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള ​ശ​ക്തി​യു​ണ്ട് -സ​ന്തോ​ഷ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ കെ. ​സു​ധാ​ക​ർ, ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി, ബി. ​ശ്രീ​രാ​മു​ലു, ബി.​സി. പാ​ട്ടീ​ൽ, ഗോ​വി​ന്ദ് ക​ർ​ജോ​ൾ, സി.​പി. യോ​ഗേ​ശ്വ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്ത​പ്പോ​ൾ എ​സ്.​ടി. സോ​മ​ശേ​ഖ​ർ, ശി​വ​റാം ഹെ​ബ്ബാ​ർ, എം.​പി. രേ​ണു​കാ​ചാ​ര്യ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തി​ല്ല. അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നാ​ൽ ബ​സ​വ​രാ​ജ് ബൊ​മ്മൈ​യും പ​​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. സോ​മ​ശേ​ഖ​ർ, ശി​വ​റാം ഹെ​ബ്ബാ​ർ എ​ന്നി​വ​ര​ട​ക്കം ചി​ല നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, ബി.​എ​ൽ. സ​ന്തോ​ഷി​ന്റെ പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്ന് വെ​ല്ലു​വി​ളി​യു​മാ​യി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ രം​ഗ​ത്തു​വ​ന്നു. 40 പോ​യി​ട്ട് നാ​ല് എം.​എ​ൽ.​എ​മാ​രെ​യെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് അ​ട​ർ​ത്താ​ൻ ബി.​എ​ൽ. സ​ന്തോ​ഷി​ന് ക​ഴി​യു​മോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഒ​രു ദി​വ​സ​മ​ല്ല ഒ​രു​മാ​സം ഇ​തി​നാ​യി എ​ടു​ത്തു​​കൊ​ള്ളാ​നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി.​ജെ.​പി ആ​ദ്യം സ്വ​ന്തം പാ​ർ​ട്ടി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്ക​ട്ടെ. ഇ​തു​വ​രെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ബി.​ജെ.​പി​ക്കാ​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​നെ ഒ​ന്നി​ള​ക്കാ​ൻ പോ​ലും ബി.​ജെ.​പി​ക്ക് ക​ഴി​യി​ല്ല -പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു.

ഓ​പ​റേ​ഷ​ൻ താ​മ​ര ന​ട​പ്പാ​ക്കും -കെ.​എ​സ്. ഈ​ശ്വ​ര​പ്പ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​ൻ ഓ​പ​റേ​ഷ​ൻ താ​മ​ര ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പാ​ർ​ട്ടി​യെ​ന്ന് ബി.​ജെ.​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് കെ.​എ​സ്. ഈ​​ശ്വ​ര​പ്പ. ബി.​ജെ.​പി​യി​ൽ​നി​ന്ന് പ​കു​തി​യോ​ളം എം.​എ​ൽ.​എ​മാ​ർ കോ​ൺ​ഗ്ര​സി​ലേ​ക്ക് പോ​കും എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​തു​വ​രെ ഒ​രാ​ൾ പോ​ലും പോ​യി​ട്ടി​ല്ല. ഒ​രു മാ​സം സ​മ​യം ത​രാം, ക​ഴി​യു​മോ? രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മോ മു​മ്പ് ത​ന്നെ​യോ ഇ​ല്ലാ​താ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള്ള​പ്പ​ണ​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ കി​ട​ന്ന​യാ​ളാ​ണ് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. അ​ദ്ദേ​ഹം ജെ.​ഡി.​എ​സി​ന്റെ പ്ര​ജ്വ​ൽ രേ​വ​ണ്ണ ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ സ്വ​ത്തു​വി​വ​രം തെ​റ്റാ​യി ന​ൽ​കി​യ​തി​നെ വി​മ​ർ​ശി​ക്കു​ന്ന​ത് ചെ​കു​ത്താ​ൻ വേ​ദ​മോ​തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് ഈ​ശ്വ​ര​പ്പ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation Thamara controversy
News Summary - Operation Thamara controversy
Next Story