എം.എൽ.എമാർക്ക് ബി.ജെ.പി നൂറുകോടി വാഗ്ദാനം ചെയ്തെന്ന് കോൺ. എം.എൽ.എ
text_fieldsരവികുമാർ ഗൗഡ
ബംഗളൂരു: സിദ്ധരാമയ്യ നയിക്കുന്ന കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ‘ഓപറേഷൻ കമല’ ആസൂത്രണം ചെയ്യുകയാണെന്നും, എം.എൽ.എമാർക്ക് നൂറുകോടി രൂപയാണ് വാഗ്ദാനമെന്ന ആരോപണവുമായി കോൺഗ്രസ് എം.എൽ.എ രംഗത്തുവന്നു.
മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ രവി ഗണിക എന്ന രവികുമാർ ഗൗഡയാണ് ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്.
ഒരു എം.എൽ.എയും ബി.ജെ.പിയുടെ വാഗ്ദാനത്തിൽ വീഴില്ലെന്നും സർക്കാറിന് ഒരു കുലുക്കവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഓഫർ 50 കോടിയിൽനിന്ന് 100 കോടിയിലേക്ക് ഉയർത്തിയിരിക്കുകയാണ്. മിനിയാന്ന് തന്നെ ചിലർ വിളിച്ചിരുന്നു. നൂറുകോടി റെഡിയാണെന്നും 50 എം.എൽ.എമാരെയാണ് മറുകണ്ടം ചാടിക്കേണ്ടതെന്നും പറഞ്ഞു.
എന്നാൽ, ആ നൂറുകോടി കൈയിൽ വെച്ചോളാൻ താൻ പ്രതികരിച്ചെന്നും വിഷയത്തിൽ ഇ.ഡിയെ സമീപിക്കുമെന്നും രവികുമാർ ഗൗഡ പറഞ്ഞു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്ര മന്ത്രിമാരായ ശോഭ കരന്ദ്ലാജെ, പ്രൾഹാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി എന്നിവർ സംഘമായി ചേർന്ന് കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

