ഉമ്മൻ ചാണ്ടി പകരക്കാരനില്ലാത്ത നേതാവ് -ഡോ. എൻ.എ. മുഹമ്മദ്
text_fieldsഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ഡോ. എൻ.എ. മുഹമ്മദ് സംസാരിക്കുന്നു
ബംഗളൂരു: സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനപ്രീതിയിലും സാമൂഹിക പ്രതിബദ്ധതയിലും പകരക്കാരനില്ലാത്ത നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷനെയും അതിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം അടുത്തറിഞ്ഞിരുന്നു. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരെ പരിഗണിക്കുന്ന അദ്ദേഹത്തിന്റെ മഹാമനസ്കതക്ക് കേരള ജനം നൽകിയ യാത്രയയപ്പ് ഏറ്റവും വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ സി.എം. മുഹമ്മദ് ഹാജി, ഫരീക്കോ മമ്മു ഹാജി, അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, അസീസ് ഹാജി എംപയർ, വി.സി. കരീം ഹാജി, പി.എം. മുഹമ്മദ് മൗലവി, വൈക്കിംഗ് മൂസ ഹാജി, ഈസ ടി.ടി.കെ, ആയാസ് തുടങ്ങിയവർ സംസാരിച്ചു.

