ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം പ്രവാസി കോൺഗ്രസ് കർണാടക പ്രവർത്തകർ ആചരിച്ചപ്പോൾ
ബംഗളൂരു: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം പ്രവാസി കോൺഗ്രസ് കർണാടക പ്രവർത്തകർ ബന്നാർഘട്ട റോഡ് കൊത്തന്നൂരിലുള്ള ഓൾഡേജ് ഹോമിൽ ഭക്ഷണം നൽകി ആചരിച്ചു. പ്രവാസി കോൺഗ്രസ് ദേശീയ പ്രസിഡൻറ് അഡ്വ. സത്യൻ പുത്തൂർ പുഷ്പാർച്ചന നടത്തി പരിപാടിക്ക് തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി വിനു തോമസ് അധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ് കർണാടക ജനറൽ സെക്രട്ടറിമാരായ അലക്സ് ജോസഫ്, എ.ആർ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. നകുൽ ബി.കെ. നന്ദി പറഞ്ഞു. നേതാക്കളായ ഡിനു ജോസ്, ടി. ജോസ്, തങ്കച്ചൻ, അഭിഷേക്, ഷിബു എന്നിവർ നേതൃത്വം നൽകി.

