Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡ്രൈ​വ​ര്‍ മാ​ത്ര​മേ...

ഡ്രൈ​വ​ര്‍ മാ​ത്ര​മേ മാ​റി​യി​ട്ടു​ള്ളൂ എ​ൻ​ജി​നും മാ​റ്റ​ണം -ച​ല​വ​ടി നാ​രാ​യ​ണ​സ്വാ​മി

text_fields
bookmark_border
ഡ്രൈ​വ​ര്‍ മാ​ത്ര​മേ മാ​റി​യി​ട്ടു​ള്ളൂ എ​ൻ​ജി​നും മാ​റ്റ​ണം -ച​ല​വ​ടി നാ​രാ​യ​ണ​സ്വാ​മി
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ന്ന​തി​ല്‍ ആ​ദ്യ പ്ര​സ്താ​വ​ന​യു​മാ​യി ച​ല​വ​ടി നാ​രാ​യ​ണ​സ്വാ​മി. ക​ര്‍ണാ​ട​ക​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യി​ൽ മാ​റ്റം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും സ​ർ​ക്കാ​റി​ന്‍റെ ഡ്രൈ​വ​ർ മാ​ത്ര​മെ മാ​റി​യി​ട്ടു​ള്ളൂ എ​ൻ​ജി​നും മാ​റ്റേ​ണ്ട​തു​ണ്ടെ​ന്ന് നി​യ​മ​സ​ഭാ കൗ​ൺ​സി​ലി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ച​ല​വ​ടി നാ​രാ​യ​ണ​സ്വാ​മി പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്‍റെ എ​ൻ​ജി​നും വാ​ഹ​ന​വും അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കു​മെ​ന്നും പു​തി​യ ബി.​ജെ.​പി വാ​ഹ​നം ആ ​സ്ഥാ​ന​ത്ത് വ​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ക​സേ​ര​ക്കു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പാ​ർ​ട്ടി ഹൈ​ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​നം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് സി​ദ്ധ​രാ​മ​യ്യ​ക്ക് ത്യാ​ഗം ചെ​യ്യേ​ണ്ടി വ​ന്നു. സി​ദ്ധ​രാ​മ​യ്യ​യു​ടെ സ്വ​ന്തം എം.​എ​ൽ.​എ​മാ​രും അ​നു​യാ​യി​ക​ളും അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ട്ടി ഹൈ​ക​മാ​ൻ​ഡ് കു​ടും​ബ രാ​ഷ്ട്രീ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്.

ഗാ​ന്ധി കു​ടും​ബ​ത്തി​ന് മു​ന്നി​ൽ എ​ല്ലാ​വ​രും വി​ധേ​യ​രാ​യി തു​ട​ര​ണ​മെ​ന്നാ​ണ് ഹൈ​ക​മാ​ൻ​ഡ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഹൈ​ക​മാ​ൻ​ഡി​നോ​ട് വി​ശ്വ​സ്ത​ത പു​ല​ർ​ത്തു​ന്നി​ട​ത്തോ​ളം കാ​ലം അ​വ​ർ​ക്ക് ന​ല്ല കാ​ലം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം കെ​ട്ട​കാ​ലം വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criticismstatementdk shivkumarmetro newsBengaluru
News Summary - Only the driver has been changed, the engine should also be changed - Chalavadi Narayanaswamy
Next Story