മോദിയെ പുറത്താക്കാൻ കോൺഗ്രസിനേ കഴിയൂ -ആൾ ഇന്ത്യ മലയാളി കോൺഗ്രസ്
text_fieldsആൾ ഇന്ത്യ മലയാളി കോൺഗ്രസ് കൃഷ്ണഗിരി ജില്ല കമ്മിറ്റി ജനറൽ ബോഡി യോഗം
എ.ഐ.എം.സി നാഷനൽ കൺവീനർ സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിച്ചു ഭരിക്കുന്ന മോദി സർക്കാറിനെ പുറത്താക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന് ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് നാഷനൽ കമ്മിറ്റി കൺവീനർ സുനിൽ തോമസ് മണ്ണിൽ പറഞ്ഞു. ആൾ ഇന്ത്യ മലയാളി കോൺഗ്രസ് തമിഴ്നാട് കൃഷ്ണഗിരി ജില്ല കമ്മിറ്റി ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് പി.കെ. അബു അധ്യക്ഷത വഹിച്ചു. ടി.ഡി. സുരേഷ്, ബാബു താന്നിവിള, മനോജ് കുമാർ, ജിംസൺ, മാത്യു തോമസ്, ഹാലി ജോസൺ, അജയൻ പൊയിലൂർ, ബിനു, അജീവൻ, ജി. സുരേന്ദ്രൻ പിള്ള, ഫസലുദ്ദീൻ, റോഷ്മി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.കെ. അബു (ജില്ല പ്രസി). ബാബു കെ. താന്നിവിള, സുരേഷ് ടി.ഡി, മാത്യു തോമസ്, ഹാലി ജോസൻ (വർക്കിങ് പ്രസി). ജിംസൺ ഡേവിസ്, അജയൻ പൊയിലൂർ, ജി. സുരേന്ദ്രൻ പിള്ള, കെ.വി. അജീവൻ, എം. ഫസലുദ്ദീൻ (വൈ. പ്രസി). സി. മനോജ് കുമാർ (ജന. സെക്ര). സജീവ് എം.കെ, അനിൽകുമാർ കെ., റോഷ്മി ടോമി, എമിൽ ഗോമസ് എസ്, ബ്രിജേഷ് .ബി (സെക്രട്ടറിമാർ). ബിനു ജോൺ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

