‘തെരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’ ഓൺലൈൻ മീറ്റ് 30ന്
text_fieldsവെങ്കിടേഷ്
രാമകൃഷ്ണൻ
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെ വിശദമായി വിശകലനം ചെയ്യുന്ന പരിപാടി ബംഗളൂരു സെക്യുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കും. ‘ തെരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’ എന്ന വിഷയത്തിൽ ഞായറാഴ്ച രാത്രി 8.30ന് ഓൺലൈനായി നടക്കുന്ന പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകനും ഐഡം (എ.ഐ.ഡി.എം) മാനേജിങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ സംസാരിക്കും.
പ്രിന്റ്, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മൂന്നര പതിറ്റാണ്ടിലേറെ പരിചയമുള്ള മുതിർന്ന മാധ്യമ പ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ ദി ഹിന്ദു ഗ്രൂപ് ഓഫ് പബ്ലിക്കേഷൻസ്, ബി.ബി.സി, ദി ടെലിഗ്രാഫ് എന്നിവയുൾപ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലെ പ്രവർത്തനാനുഭവ സമ്പത്തുള്ളയാളാണ്. പരിപാടിയിൽ വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള സംവാദ സെഷൻ ഉണ്ടായിരിക്കുമെന്ന് സെക്യുലർ ഫോറം അറിയിച്ചു. വിവരങ്ങൾക്ക് 93412 40641 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

