Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓൺലൈൻ ബൈക്ക് ടാക്സികൾ...

ഓൺലൈൻ ബൈക്ക് ടാക്സികൾ നിരോധിക്കണം; ഓട്ടോ ഡ്രൈവർമാർ പണിമുടക്കി

text_fields
bookmark_border
ഓൺലൈൻ ബൈക്ക് ടാക്സികൾ നിരോധിക്കണം; ഓട്ടോ ഡ്രൈവർമാർ പണിമുടക്കി
cancel
camera_alt

ഓ​ൺ​ലൈ​ൻ ബൈ​ക്ക്​ ടാ​ക്സി​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ണി​മു​ട​ക്കി സി​റ്റി

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ​മ​രം ന​ട​ത്തി​യ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ്​ നീ​ക്കു​ന്നു   

ബം​ഗ​ളൂ​രു: ബൈ​ക്ക് ടാ​ക്സി​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​ണി​മു​ട​ക്കി. 21 ഓ​ട്ടോ യൂ​നി​യ​നു​ക​ളും ബം​ഗ​ളൂ​രു​വി​ലെ 2.10 ല​ക്ഷം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും പ​ണി​മു​ട​ക്കി​ന്റെ ഭാ​ഗ​മാ​യെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

സ​മ​രം ന​ട​ത്തി​യ നി​ര​വ​ധി പേ​രെ സി​റ്റി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ​മ​രം ന​ട​ത്തി​യ 300 ഡ്രൈ​വ​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ആ​ദ​ർ​ശ് ഓ​ട്ടോ ആ​ൻ​ഡ് ടാ​ക്സി ഡ്രൈ​വേ​ഴ്സ് യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​സ​മ്പ​ത്ത് പ​റ​ഞ്ഞു. ഇ​തി​ൽ പ​ത്തോ​ളം വ​നി​താ ഡ്രൈ​വ​ർ​മാ​രും ഉ​ണ്ടാ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് സ​മ​രം പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു പൊ​ലീ​സ് ന​ട​പ​ടി. ബി.​എം.​ടി.​സി ബ​സി​ലാ​ണ് സ​മ​ര​ക്കാ​രെ മൈ​സൂ​രു റോ​ഡി​ലെ സി​റ്റി ആം​ഡ് റി​സ​ർ​വ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് മൈ​താ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

ന​ഗ​ര​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് എം. ​മ​ഞ്ജു​നാ​ഥ് പ​റ​ഞ്ഞു. ര​ണ്ടാ​യി​ര​ത്തോ​ളം ഡ്രൈ​വ​ർ​മാ​രെ​ങ്കി​ലും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടാ​കും. ന​ഗ​ര​ത്തി​ൽ റാ​പ്പി​ഡോ പോ​ലു​ള്ള ഓ​ൺ​ലൈ​ൻ ബൈ​ക്കു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത് നി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​ണി​മു​ട​ക്കി​യ​ത്.

ഒ​രു യാ​ത്ര​ക്കാ​ര​ന് മാ​ത്ര​മേ ബൈ​ക്ക് ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്യാ​നാ​കൂ എ​ങ്കി​ലും കൂ​ലി കു​റ​വാ​ണ്. ഇ​തി​നാ​ൽ യു​വാ​ക്ക​ൾ ബൈ​ക്ക് ടാ​ക്സി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വി​വി​ധ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളോ​ട​നു​ബ​ന്ധി​ച്ചും ബൈ​ക്ക് ടാ​ക്സി​ക​ൾ ഓ​ടു​ന്നു. ഇ​തോ​ടെ ഓ​ട്ടോ​ക്കാ​രു​ടെ വ​രു​മാ​നം ഇ​ടി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeAuto driversOnline bike taxis
News Summary - Online bike taxis should be banned; Auto drivers went on strike
Next Story