ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ചരിത്ര ബോധമില്ലായ്മ -വീരപ്പ മൊയ്ലി
text_fieldsമംഗളൂരു: രാജ്യത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് കേന്ദ്ര സർക്കാറിന് കാര്യമായ ധാരണയില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി എം. വീരപ്പ മൊയ്ലി.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ചൊവ്വാഴ്ച ലോക്സഭയിൽ ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മൊയ്ലി. ഈ സർക്കാറിന് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് പൂർണമായ ധാരണയില്ല. പ്രസ്തുത ബിൽ വിപ്ലവകരമായ ഒന്നാണെന്ന ധാരണ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം.
1952 മുതൽ 1967 വരെ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസോ മറ്റു രാഷ്ട്രീയ പാർട്ടികളോ അന്ന് ഇതിനെ എതിർത്തിരുന്നില്ല.
അത് ചരിത്രപരമായ കാരണങ്ങളാലാണ് സംഭവിച്ചത്, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം കൊണ്ടല്ല. അസംബ്ലികളോ പാർലമെന്റോ അക്കാലത്തിൽ പിരിച്ചുവിടുന്നത് പോലെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ പലപ്പോഴും സ്വാധീനിക്കുന്നതെന്ന് മൊയ്ലി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

