Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബൈ​ക്കു​ക​ൾ...

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം

text_fields
bookmark_border
ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം
cancel

മം​ഗ​ളൂ​രു: കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ (68) ദേ​ശീ​യ​പാ​ത​യി​ൽ ത​ല്ലൂ​രി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കു​ന്താ​പു​ര​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ കാ​റ്റ് ബെ​ല്ലൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

എ​തി​രെ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ബൈ​ക്കി​ൽ ഇ​ട​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗാ​നി​ഗ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ഉ​ട​ൻ കു​ന്താ​പു​ര​യിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി മ​ണി​പ്പാ​ലി​ലെ കെ.​എം.​സി ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. എ​ന്നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും അ​മി​ത ര​ക്തസ്രാവം മൂ​ലം അ​ദ്ദേ​ഹം മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diescollisionMotorcycle
News Summary - One person dies in a motorcycle collision
Next Story