കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം
text_fieldsഅപകടത്തിൽപെട്ട് തകർന്ന കാറുകൾ
മംഗളൂരു: ബിലിനെലെ ഗ്രാമത്തിലെ സുബ്രഹ്മണ്യ-ഗുണ്ട്യ സംസ്ഥാന പാതയിൽ കൈകംബ-ഗോപാലിക്ക് സമീപം ഇന്നോവ കാർ സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബംഗളൂരു രാമനഗരയിൽനിന്നുള്ള യാലിഗയ്യയാണ് (73) മരിച്ചത്. കാർ ഓടിച്ചിരുന്ന മകൻ നവീൻ (29), നവീന്റെ മാതാവ് ദൈയമ്മ (52) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. സുബ്രഹ്മണ്യയിൽനിന്ന് വരികയായിരുന്ന ഇന്നോവ സ്വിഫ്റ്റിൽ ഇടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റ് മറിഞ്ഞു. സ്വിഫ്റ്റിലുണ്ടായിരുന്നവർ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കഡബ പൊലീസ് കേസ് രജിസ്റ്റർചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

