Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകെ.എസ്.ആര്‍.ടി.സി ബസ്...

കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്
cancel
camera_alt

 ദാ​വ​ന്‍ഗ​ര​യി​ല്‍ കെ.​എ​സ്.​ആ​ര്‍.ടി.​സി ബ​സ് മ​റി​ഞ്ഞ നിലയിൽ

ബംഗളൂരു: ദാവന്‍ഗരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഹൊന്നാലി താലൂക്കിലെ കുണ്ടൂർ ഗ്രാമവാസിയായ ദർശൻ (21) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവര്‍ ബസവപട്ടണയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ദാവൻഗരെയിൽ നിന്ന് ബസവപട്ടണയിലേക്ക് പോകുകയായിരുന്ന ബസിന് ആക്‌സിലിൽ ഉണ്ടായ മെക്കാനിക്കൽ തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാര്‍ഥികളും സ്ത്രീകളുമാണ്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ബസവപട്ടണ സർക്കാർ ആശുപത്രിയിലും ദാവന്‍ഗര ജില്ലാ ആശുപത്രിയിലും എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsDeath NewsKSRTC BUs accidentcasualitiesMechanical failure
News Summary - One dead, 30 injured as KSRTC bus overturns
Next Story