‘ഒരു നറുപുഷ്പമായ്’ സംഗീത പരിപാടി അരങ്ങേറി
text_fieldsബംഗളൂരു: വേൾഡ് മലയാളി കൗൺസിൽ, കൈരളി കലാ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഒരു നറുപുഷ്പമായ്’ എന്ന സംഗീത പരിപാടി വിമാനപുര കൈരളി കലാ സമിതി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ഖയാൽ, ഗസൽ, ചലച്ചിത്രസംഗീതം എന്നിവ കോർത്തിണക്കിയ സംഗീതസന്ധ്യക്ക് വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ സി.പി. രാധാകൃഷ്ണൻ, പ്രസിഡന്റ് തോമസ് മാത്യു, വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്, സെക്രട്ടറി ബിജു ജേക്കബ്, ട്രഷറർ ഷിബു ഇ.ആർ, കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, വൈസ് പ്രസിഡന്റ് ആർ.ജെ. നായർ, സെക്രട്ടറി പി.കെ. സുധീഷ്, കെ. രാധാകൃഷ്ണൻ, ജോ. സെക്രട്ടറി തുടങ്ങിയവർ നേതൃത്വം നൽകി.
സംഗീതജ്ഞരായ പണ്ഡിറ്റ് രമേശ് നാരായണൻ, മധുശ്രീ നാരായണൻ എന്നിവരെ ആദരിച്ചു. വേൾഡ് മലയാളി കൗൺസിലിൽ ഹോസ്ക്കോട്ടയിൽ നടപ്പാക്കുന്ന മുതിർന്ന പൗരൻമാർക്കുള്ള ജീവിത സായാഹ്ന വസതിക്കായുള്ള സ്നേഹതീരം പദ്ധതിയുടെ പ്രഖ്യാപനം ചടങ്ങിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

