കള്ളനോട്ട് നിർമാണത്തിനിടെ അറസ്റ്റിൽ
text_fieldsബംഗളൂരു: നഗരത്തിലെ ഹോട്ടൽ മുറിക്കുള്ളിൽ വ്യാജ കറൻസി അച്ചടിച്ചതിന് കമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് തുണി വ്യാപാരിയുടെ മകൻ കൃഷ് മാലിയെ (23) അറസ്റ്റ് ചെയ്തു. കുടുംബ തർക്കത്തെത്തുടർന്ന് ജൂൺ ഒന്നിന് കൃഷ് മാലി ടസ്കർ ടൗണിലെ ഹോട്ടലിൽ മുറിയെടുത്ത് പ്രിന്ററും സ്കാനറും ഉപയോഗിച്ച് കളർ സിറോക്സിലൂടെ വ്യാജ 500 രൂപ നോട്ടുകൾ നിർമിക്കാൻ തുടങ്ങി.
ഏഴാം തീയതി മുറി ഒഴിയുന്നതിനിടെ വ്യാജ നോട്ടുകൾ ഉപയോഗിച്ച് 3000 രൂപയുടെ ഹോട്ടൽ ബിൽ അടച്ചു. എന്നാൽ, അന്ന് രാവിലെ ശുചീകരണ തൊഴിലാളികൾ ഹോട്ടൽ പരിസരത്തുനിന്ന് ശേഖരിച്ച മാലിന്യത്തിൽ വ്യാജ കറൻസി കണ്ടെത്തിയതിനാൽ മാലി നൽകിയ പണം പരിശോധിച്ചു.
നോട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ഹോട്ടൽ മാനേജർ മുഹമ്മദ് ശരീഫുദ്ദീൻ കമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മുറി ബുക്ക് ചെയ്യുമ്പോൾ സമർപ്പിച്ച ആധാർ കാർഡിൽ പരാമർശിച്ചിരിക്കുന്ന വിലാസം ഉപയോഗിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

