വിദ്യാഭ്യാസ സ്ഥാപന ഉടമയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsമംഗളൂരു: രഹസ്യമായി റെക്കോർഡ് ചെയ്ത സ്വകാര്യ വീഡിയോകൾ ഉപയോഗിച്ച് മുൻ തൊഴിലുടമയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ പ്രതിയെ ഉർവ പൊലീസ് അറസ്റ്റ് ചെയ്തു. കൗപ് സ്വദേശി അഭിഷേക് സുരേന്ദ്ര പൂജാരിയാണ് (34) അറസ്റ്റിലായത്.
പൊലീസ് പറയുന്നത് ഇങ്ങനെ: പൂജാരി മുമ്പ് മംഗളൂരുവിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഈ സമയത്ത് ദുബൈയിൽ വെച്ച് സ്ഥാപന ഉടമയുടെ സ്വകാര്യ നിമിഷങ്ങൾ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ രഹസ്യമായി പകർത്തി. മംഗളൂരുവിൽ തിരിച്ചെത്തിയ പൂജാരി രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ അപകീർത്തിയുണ്ടാക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു.
ആവശ്യപ്പെട്ട പണം തന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനാണ് പൂജാരി ഇരയോട് നിർദേശിച്ചത്. തുടർന്ന് ഇരയുടെ മകൾ പൊലീസിൽ പരാതി നൽകി. അന്വേഷണം സജീവമായി തുടരുകയാണെന്നും, പൂജാരിയുടെ ഭാര്യക്ക് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോ എന്നതിലേക്ക് അന്വേഷണം വ്യാപിക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

