ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ
text_fieldsസൽമാൻ
ബംഗളൂരു: മുദ്രാഡിയിലെ നട്കദുരു അഭയഹസ്തെ ആദിശക്തി ക്ഷേത്രത്തിൽ മോഷണം നടത്തുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ദാവൺഗരെ ജില്ലയിലെ ഹരിഹർ സ്വദേശി യു. സൽമാനാണ്(33) പിടിയിലായത്. രാത്രി ക്ഷേത്രം പരിസരം വഴി കാറിൽ സഞ്ചരിച്ചവരാണ് മോഷ്ടാവിനെക്കുറിച്ച് നാട്ടുകാർക്ക് വിവരം നൽകിയത്.
ആൾക്കൂട്ടം കണ്ട് മതിൽചാടിയ യുവാവ് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന നാട്ടുകാർ സോമേശ്വര, അഗുംബെ ചെക്ക് പോസ്റ്റുകളിലെ പൊലീസ് സഹായത്തോടെ പിടികൂടി. കഴിഞ്ഞ മാസം 25ന് ഇതേ ക്ഷേത്രത്തിൽ കവർച്ച നടത്തിയത് താനാണെന്ന് യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

