Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

text_fields
bookmark_border
ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ
cancel

മംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഉന്തുവണ്ടിയിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ഒന്നര വയസുള്ള ഇരട്ട കുഞ്ഞുങ്ങൾ മരിച്ചു. ഇവരുടെ മാതാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെട്ടഹള്ളിയിലെ പ്രസന്ന -പൂജ ദമ്പതികളുടെ മക്കളായ ത്രിശൂൽ, ത്രിശ എന്നിവരാണ് മരിച്ചത്.

പൂജ മാണ്ഡ്യ ജില്ല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബുധനാഴ്ച വൈകുന്നേരം ഐസ്ക്രീം കഴിച്ച മൂവർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുട്ടികൾ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്.

വേറേയും നിരവധി പേർ ഈ വില്പനക്കാരനിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചെങ്കിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറകെരെ പൊലീസ് പറഞ്ഞു. പ്രസന്നയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One-and-a-half-year-old twins die after eating ice cream; Mother is in hospital
Next Story