ഓണാരവം സ്മരണിക പ്രകാശനം ചെയ്തു
text_fieldsകേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റിന്റെ ഓണാരവം 2025 ന്റെ സ്മരണിക സെക്രട്ടറി സതീഷ് തോട്ടശ്ശേരി വനിതാവിഭാഗം കൺവീനർ ജോളി പ്രദീപിന് നൽകി പ്രകാശനം ചെയ്യുന്നു
ബംഗളൂരു: കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് ഓണാഘോഷപരിപാടിയായ ഓണാരവം 2025ന്റെ സ്മരണിക സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി വനിതാവിഭാഗം കൺവീനർ ജോളി പ്രദീപിന് നൽകി പ്രകാശനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. തുളസീദാസ് അധ്യക്ഷത വഹിച്ചു. ജഗത് എം.ജെ, നിരഞ്ജൻ വി, പത്മനാഭൻ എം, അരവിന്ദാക്ഷൻ പി.കെ എന്നിവർ സംസാരിച്ചു.
തിരുവോണ നാളിൽ നടന്ന പൂക്കള മൽസരത്തിൽ മീര, വനജ, നക്ഷത്ര-സംയുക്ത എന്നിവരുടെ സംഘങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലാ മൽസരങ്ങളും നടന്നു. സെപ്തംബർ 14നു കെ.എസ് ടൗൺ ഹൊയ്സാല സർക്കിളിനു സമീപമുള്ള ഭാനു സ്കൂളിൽ ചെസ്സ്, കാരംസ് മൽസരങ്ങളും, 21നു ജ്ഞാനബോധിനി സ്കൂളിൽ കായികമത്സരങ്ങളും നടക്കും.
ഒക്ടോബർ 11 നു ദുബാസിപാളയ ഡി.എസ്.എ ഭവനിൽ നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ "നാട്ടുജീവിതവും ജനസംസ്കാരവും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. തുടർന്ന് നൃത്തമൽസരവും ശ്രുതിലയം ഓർക്കസ്ത്ര ഒരുക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടാകും.
ഒക്ടോബർ 12 നു നടക്കുന്ന സമാപനസമ്മേളനത്തിൽ എൻ.എ. ഹാരിസ് എം.എൽ.എ, നടൻ കൈലാഷ്, കവി ആലങ്കോട് ലീലാകൃഷ്ണൻ, എസ്.ടി. സോമശേഖർ എം.എൽ.എ എന്നിവർ അതിഥികളാകും. അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, കോഴിക്കോട് റെഡ് ഐഡിയാസ് നടത്തുന്ന മെഗാ ഗാനമേള എന്നിവ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

