കൈരളി ഓണ വിപണനമേള ആരംഭിച്ചു
text_fieldsബംഗളൂരു: കേരള സർക്കാറിന്റെ കരകൗശല വികസന കോർപറേഷന്റെ വിൽപന യൂനിറ്റായ ‘കൈരളി’യിൽ ഓണം വിപണനമേള ആരംഭിച്ചു. കമ്മനഹള്ളിയിലെ നഞ്ചുഡേശ്വര കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഷോറൂമിൽ ഈട്ടിത്തടിയിലും കുമ്പിൾത്തടിയിലും ലോഹത്തിലും നിർമിച്ച വിവിധ ശിൽപങ്ങൾ, ഗൃഹാലങ്കാര വസ്തുക്കൾ, ജി.ഐ ടാഗ് ഉൽപന്നമായ ആറന്മുള കണ്ണാടി തുടങ്ങിയ വൈവിധ്യമാർന്ന കലക്ഷനുകളും പ്രദർശനവും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
എല്ലാ ഉൽപന്നങ്ങൾക്കും 10 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേക നറുക്കെടുപ്പ് സമ്മാന പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ഫോൺ: 9744776700, 759387694.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

