Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ണം: പ്ര​ത്യേ​ക...

ഓ​ണം: പ്ര​ത്യേ​ക ബ​സു​ക​ളു​മാ​യി കേ​ര​ള ആ​ർ.​ടി.​സി

text_fields
bookmark_border
ഓ​ണം: പ്ര​ത്യേ​ക ബ​സു​ക​ളു​മാ​യി കേ​ര​ള ആ​ർ.​ടി.​സി
cancel

ബം​ഗ​ളൂ​രു: ഓ​ണ​ത്തി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കും തി​രി​ച്ചും പ്ര​തി​ദി​നം 12 സ്പെ​ഷ​ൽ ബ​സു​ക​ൾ കേ​ര​ള ആ​ർ.​ടി.​സി ഓ​ടി​ക്കും. ഇ​തി​നാ​യു​ള്ള ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ആ​ഗ​സ്റ്റ് 22 മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ​യാ​ണി​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണ് 12 ബ​സു​ക​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യം നോ​ക്കി കൂ​ടു​ത​ൽ ബ​സു​ക​ൾ അ​നു​വ​ദി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​തി​വ് സ​ർ​വി​സു​ക​ളി​ലെ ടി​ക്ക​റ്റ് തീ​രു​ന്ന​തോ​ടെ​യാ​ണ് ഓ​രോ റൂ​ട്ടു​ക​ളി​ലേ​ക്കു​മു​ള്ള സ്പെ​ഷ​ൽ ബ​സു​ക​ളി​ലെ ബു​ക്കി​ങ് ആ​രം​ഭി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഡീ​ല​ക്സ് ബ​സ് ദി​ണ്ഡി​ക്ക​ൽ, മ​ധു​ര, നാ​ഗ​ർ​കോ​വി​ൽ വ​ഴി​യാ​യി​രി​ക്കും സ​ർ​വി​സ്. ഓ​ണം സ്പെ​ഷ​ൽ ബ​സു​ക​ളി​ൽ എ​ൻ​ഡ് ടു ​എ​ൻ​ഡ് ടി​ക്ക​റ്റ് നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്.എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള (സേ​ലം വ​ഴി) സ്പെ​ഷ​ൽ ഡീ​ല​ക്സ് ബ​സി​ൽ ഓ​ൺ​ലൈ​നാ​യി തൃ​ശൂ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്താ​ലും എ​റ​ണാ​കു​ളം വ​രെ​യു​ള്ള നി​ര​ക്ക് ന​ൽ​ക​ണം.

ആ​ഗ​സ്റ്റ് 22 മു​ത​ൽ സെ​പ്റ്റം​ബ​ർ 5 വ​രെ കേ​ര​ള ആ​ർ.​ടി.​സി, സ്വി​ഫ്റ്റ് ബ​സു​ക​ളി​ലും 30 ശ​ത​മാ​നം അ​ധി​ക ഫ്ലെ​ക്സി നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഒ​രു വ​ശ​ത്തേ​ക്ക് ബ​സു​ക​ൾ കാ​ലി​യാ​യി വ​രു​ന്ന​തി​ന്റെ ന​ഷ്ടം കു​റ​ക്കു​ന്ന​തി​നാ​യാ​ണ് ഫ്ലെ​ക്സി, എ​ൻ​ഡ് ടു ​എ​ൻ​ഡ് ടി​ക്ക​റ്റ് നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

കേ​ര​ള ആ​ർ.​ടി.​സി ടി​ക്ക​റ്റ് ബു​ക്കി​ങ്ങ് online.keralartc.com എ​ന്ന സൈ​റ്റ് വ​ഴി​യോ Ente KSRTC എ​ന്ന മൊ​​ബൈ​ൽ ആ​പ് വ​ഴി​യോ ന​ട​ത്താം. സ്വി​ഫ്റ്റ് ബ​സ് ബു​ക്കി​ങ്ങി​ന്: onlineksrtcswift.com. മൊ​ബൈ​ൽ ആ​പ്: Ente KSRTC Neo-oprs.ബം​ഗ​ളൂ​രു സാ​റ്റ​ലൈ​റ്റ് ബ​സ് ടെ​ർ​മി​ന​ലി​ലെ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ലെ 080 26756666 എ​ന്ന ഫോ​ൺ​ന​മ്പ​റി​ലും വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala RTCOnamksrtc onam special bus
News Summary - Onam: Kerala RTC with special buses
Next Story