വ്യത്യസ്തതകളുടെ ഏകത്വമാണ് ഓണം -ഡോ. അജിത കൃഷ്ണപ്രസാദ്
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: വ്യത്യസ്തതകളുടെ ഏകത്വമാണ് ഓണമെന്ന് ക്രൈസ്റ്റ് യൂനിവേഴ്സിറ്റി പ്രഫസറും എഴുത്തുകാരിയുമായ ഡോ. അജിത കൃഷ്ണപ്രസാദ് അഭിപ്രായപ്പെട്ടു. ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ വെച്ച് നടന്ന ധ്വനി വനിത വേദിയുടെ ഓണാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഓണം നന്മയുടെ സമത്വത്തിന്റെ, സാഹോദര്യത്തിന്റെ പ്രതീകമാണ്.
കാലത്തിന്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിന്റെ തനിമ സൂക്ഷിക്കുന്നു. ഓണസദ്യക്കും ഓണക്കളികൾക്കുമപ്പുറം മനുഷ്യന്റെ ഒരുമയെ വിളംബരം ചെയ്യുന്നതാണ് ഓണാഘോഷം. ചടങ്ങിൽ ഇന്ദിര ബാലൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രേണുക വിജയനാഥ് സ്വാഗതം പറഞ്ഞു. സബിത അജിത് അതിഥിപരിചയം നടത്തി. രശ്മി രാജ് നന്ദി പറഞ്ഞു. ധ്വനി അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

