ചന്താപുരയിൽ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsചന്താപുര വകീൽ വിസ്പ്പറിങ് വുഡ്സ് ക്ലബ് ഹൗസിൽ
നടന്ന ഓണാഘോഷം
ബംഗളൂരു: ചന്താപുര പ്രദേശത്തെ മലയാളികളുടെയും വകീൽ വിസ്പ്പറിങ് ലേഔട്ടിന്റെയും നേതൃത്വത്തിലുള്ള ഓണം കമ്മിറ്റി ഒരുക്കിയ ഓണാഘോഷം ചന്താപുര വകീൽ വിസ്പ്പറിങ് വുഡ്സ് ക്ലബ് ഹൗസിൽ നടന്നു.
മലയാളികളെ കൂടാതെ ഇതര സംസ്ഥാനക്കാരായ കുടുംബാംഗങ്ങളും ഒത്തുകൂടിയത് സമുദായ ഐക്യത്തിനും സൗഹൃദത്തിനും വേദിയായി. രാവിലെ 10.30ന് ആഘോഷങ്ങൾ ആരംഭിച്ചു. 700ഓളം പേർക്കുള്ള ഓണസദ്യ ഒരുക്കി. ചെണ്ടമേളം, വടംവലി, ഉറിയടി തുടങ്ങി നിരവധി കലാകായിക പരിപാടികളും മറ്റു സംസ്ഥാങ്ങളിൽനിന്നുള്ളവരുടെ സിലമ്പാട്ടം, കഥക് തുടങ്ങി നിരവധി അവതരണങ്ങളും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

