ബാംഗ്ലൂർ മലയാളി ഫോറം ഓണാഘോഷം
text_fieldsബാംഗ്ലൂർ മലയാളി ഫോറം ഓണാഘോഷത്തിൽ വിശിഷ്ടാതിഥിയായ കേരള കൃഷി മന്ത്രി പി. പ്രസാദിനെ സ്വീകരിക്കുന്നു
ബംഗളൂരു: ബാംഗ്ലൂർ മലയാളി ഫോറം ഓണാഘോഷം കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ പായസ മത്സരവും തുടർന്ന്, സാംസ്കാരിക പരിപാടികളും അരങ്ങേറി. ഉച്ചക്ക് നടന്ന പൊതുസമ്മേളനത്തിൽ കേരള കൃഷിമന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി.
ജയനഗർ എം.എൽ.എ രാമമൂർത്തി, സിനിമാ താരങ്ങളായ ഹരിശ്രീ അശോകൻ, വിനയ പ്രസാദ്, സെന്റ് ജോൺസ് അസോസിയേറ്റ് ഡയറക്ടർ ഫാ. ടോണി, പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ട്രഷറർ ഹരോൾഡ് മാത്യു, ജോയന്റ് സെക്രട്ടറി മനോജ്, ജോയന്റ് ട്രഷറർ പ്രജി എന്നിവർ സംസാരിച്ചു. ഓൺലൈൻ പൂക്കള മത്സരത്തിൽ ഷീജ വിജയകുമാർ, ഷൽമ ബഷീർ, ഷിനി വർഗീസ് എന്നിവരും പായസ മത്സരത്തിൽ പാർവതി, ശ്വേത, സുബിത എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ, ഇ.കെ. സജീവ്, സൈമൺ തലക്കോടൻ, ഷാജി ആർ. പിള്ള, രവിചന്ദ്രൻ, ചാർളി മാത്യു, ഷാജു ദേവസി, ഗോപാല കൃഷ്ണൻ, എം.എ. ബൈജു, സന്തോഷ് കുമാർ, ടോണി, ഓമന ജേക്കബ്, ഡോ. ബീന, അജയ്, ജെസി ഷിബു, അഡ്വ. ജേക്കബ് പി.എം, എബിൻ മാത്യു എന്നിവർ നേതൃത്വം നൽകി. പിന്നണി ഗായിക രഞ്ജിനി ജോസ് നയിച്ച സംഗീത പരിപാടിയോടെ ആഘോഷത്തിന് സമാപനമായി.

