Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള സമാജം ഓണാഘോഷം
text_fieldsbookmark_border
കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഓണാഘോഷം 'ഓണോത്സവ് 2022' സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഒ. എ. റഹീം അധ്യക്ഷത വഹിച്ചു.
പൊലീസ് ഡെപ്യൂട്ടി കമീഷണർ യതീഷ് ചന്ദ്ര മുഖ്യാതിഥിയായി. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കെ.എൻ. ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ കെ. മനാസ് , ആഘോഷ കമ്മിറ്റി കൺവീനർ സനിൽ കുമാർ, പ്രസാദ് ടി.എൻ., അനിൽ കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
കലാപരിപാടികൾ, ചെണ്ടമേളം, പൊതുസമ്മേളനം, ഓണസദ്യ, ജോബി ജോൺ, ദുർഗ വിശ്വനാഥ് എന്നിവരുടെ ഗാനമേള, കോമഡി ഷോ, സിനി മാറ്റിക് ഡാൻസ് എന്നിവ നടന്നു.
Next Story

