കലാവേദി ഓണം കായിക മത്സരം
text_fieldsകലാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം കായിക മത്സര പരിപാടിയിൽനിന്ന്
ബംഗളൂരു: ഓണാഘോഷത്തിന് മുന്നോടിയായി കലാവേദിയുടെ ആഭിമുഖ്യത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. മാറത്തഹള്ളി കലാഭവനിൽ നടന്ന പരിപാടിയിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളും, ഫുട്ബാൾ, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, വടംവലി, മ്യുസിക്കൽ ചെയർ, ഉറിയടി, ത്രോബാൾ എന്നിവയിൽ മത്സരങ്ങൾ നടന്നു. കുട്ടികളടക്കം വിവിധ പ്രായക്കാർ ഗ്രൂപ് അടിസ്ഥാനത്തിൽ മത്സരങ്ങളിൽ പങ്കാളികളായി.
പതാകയുയർത്തി കലാവേദി പ്രസിഡന്റ് ആർ.കെ.എൻ. പിള്ള മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്പോർട്സ് കമ്മിറ്റി ചെയർമാൻ പി.വി.എൻ. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.
വൈസ് പ്രസിഡന്റ് ആർ.ജെ. നായർ, ജോയന്റ് സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ട്രഷറർ എ. മധുസൂദനൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

