Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൊ​ടി​പൊ​ടി​ച്ച്...

പൊ​ടി​പൊ​ടി​ച്ച് ഓ​ണാ​ഘോ​ഷം: ബം​ഗ​ളൂ​രു മ​ല​യാ​ളി സം​ഘ​ട​നകൾക്കും കൂ​ട്ടാ​യ്മൾക്കും ഇനി ആഘോഷ നാളുകൾ

text_fields
bookmark_border
Bangalore Onam
cancel
camera_alt

കെ.​എ​ൻ.​എ​സ്.​എ​സ് ഹോ​സ്പേ​ട്ട് ക​ര​യോ​ഗം ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: മ​ഴ നി​ന്നി​ട്ടും മ​രം പെ​യ്യു​ന്ന പോ​ലെ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് ഓ​ണ​ക്കാ​ലം. മാ​സ​ങ്ങ​ൾ നീ​ളു​ന്ന ആ​ഘോ​ഷ നാ​ളു​ക​ൾ. അ​വ​ധി ദി​ന​ങ്ങ​ളാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ൾ കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്.

കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ആ​ഘോ​ഷം കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ഓ​ണ​ക്കാ​ഴ്ച​ക​ൾ 2023’ എ​ന്ന പേ​രി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കും. ലിം​ഗ​രാ​ജ​പു​രം ഇ​ന്ത്യ കാ​മ്പ​സ് ക്രൂ​സേ​ഡ് ഫോ​ർ ക്രൈ​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷം ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സ​മാ​ജം ഈ​സ്റ്റ് സോ​ൺ ചെ​യ​ർ​മാ​ൻ ജി. ​വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ർ​ണാ​ട​ക ഊ​ർ​ജ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ്, ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി, പി.​സി. മോ​ഹ​ൻ എം.​പി, എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ, ബൈ​ര​ത്തി ബ​സ​വ​രാ​ജ്‌ എം.​എ​ൽ.​എ, ഗോ​കു​ലം ഗോ​പാ​ല​ൻ, മു​ൻ എം.​എ​ൽ.​എ ന​ന്ദീ​ഷ് റെ​ഡ്ഡി, ഡി.​കെ. മോ​ഹ​ൻ ബാ​ബു, നാ​രാ​യ​ണ പ്ര​സാ​ദ്, സി.​പി. ബാ​ലു, പി.​വി. പ്ര​സാ​ദ്, ഉ​ല്ലാ​സ്, സി​ജോ ജോ​ർ​ജ്, ഡോ. ​ഷ​ഫീ​ഖ്, ഡോ. ​പ്ര​ശാ​ന്ത്, സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, റ​ജി കു​മാ​ർ, പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, രാ​ജീ​വ​ൻ, സ​ജി പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ശി​ങ്കാ​രി​മേ​ളം, സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, സി​നി​മ താ​രം ര​മ്യ ന​മ്പീ​ശ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ എ​ന്നി​വ​യും ന​ട​ക്കും. ഫോ​ൺ: 98860 80105, 99802 14430, 99869 56410.

കെ.​എ​ൻ.​എ​സ്.​എ​സ് ജ​ക്കൂ​ർ ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ജ​ക്കൂ​ർ ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. ജ​ക്കൂ​ർ ഉ​ഡു​പ്പി ഗാ​ർ​ഡ​ന് സ​മീ​പം നെ​ഹ്‌​റു സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര​യോ​ഗം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ, ആ​ല​പ്പു​ഴ ഇ​പ്റ്റ നാ​ട്ട​ര​ങ്ങു​സം​ഘ​ത്തി​ന്റെ മെ​ഗാ ഷോ ​എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ​ന്യു മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ര​ഞ്ജി പ​ണി​ക്ക​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി എം. ​മ​ഹേ​ഷ് അ​റി​യി​ച്ചു.

കെ.​എ​ൻ.​എ​സ് എ​സ് മ​ടി​ക്കേ​രി ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പൂ​ക്ക​ള മ​ത്സ​രം ഇ​ന്ന്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്റ​ർ ക​ര​യോ​ഗം പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ജ​ക്കൂ​ർ ഉ​ഡു​പ്പി ഗാ​ർ​ഡ​ന് സ​മീ​പ​മു​ള്ള നെ​ഹ്‌​റു സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി നി​ർ​വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. ഫോ​ൺ: 9448771531, 9342503626.

രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. വാ​സ​വി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​വും. ഉ​ച്ച​ക്ക് 12 മു​ത​ൽ ഓ​ണ​സ​ദ്യ, 1.30ന് ​ചെ​ണ്ട​മേ​ളം, 2.30ന് ​സ​മ്മേ​ള​നം, 3.30 മു​ത​ൽ തി​രു​വാ​തി​ര, ക​ലാ​പ​രി​പാ​ടി​ക​ൾ. തു​ട​ർ​ന്ന് നീ​ലേ​ശ്വ​രം നാ​ദം ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യോ​ടെ ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​വും.

ധ്വ​നി വ​നി​താ​വേ​ദി ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ധ്വ​നി വ​നി​താ​വേ​ദി ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 16ന് ​ജാ​ല​ഹ​ള്ളി നോ​ർ​ത്ത് വെ​സ്റ്റ് കേ​ര​ള സ​മാ​ജം ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​രി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ കെ. ​ക​വി​ത മു​ഖ്യാ​തി​ഥി​യാ​വും. പൂ​ക്ക​ളം, തി​രു​വാ​തി​ര, ധ്വ​നി ടീ​മി​ന്റെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangaloreOnam Celebration 2023Bengaluru Malayali organizations
News Summary - Onam Celebration : Celebration days for Bengaluru Malayali organizations and gatherings
Next Story